010901
ഏരൂരിൽ ഉണ്ടായ വാഹനാപകടം

അഞ്ചൽ : നിയന്ത്രണം വിട്ട ചരക്ക് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. ഏരൂർ മൈലമൂട്ടിൽ ജമീലയുടെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. വീട്ടിലുണ്ടായിരുന്ന ജമീല (60), മകൻ സനോജ് (25) എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ലോറിഡ്രൈവർ കേരളപുരം ഗോകുലത്തിൽ ബാബുക്കുട്ടനെ
(54) തലക്ക് മുറിവേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർദ്ധ രാത്രി 12.30 ഓടെ മലയോര ഹൈവേയിൽ ഏരൂർ മുസ്ലീം ജമാഅത്ത് പള്ളിക്ക് സമീപത്തെ വളവിലാണ് അപകടം നടന്നത്.
നീണ്ടകരയിൽ നിന്ന് ആക്രി സാധനങ്ങളും കയറ്റി തിരുനെൽവേലിക്ക് പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത് .ഈ സമയം ലോറിയുടെ പിന്നാലെ വന്ന ടൂറിസ്റ്റ് ബസിലെ യാത്രക്കാരാണ് ലോറി ഡ്രൈവറെയും വീട്ടിൽ ഉണ്ടായിരുന്ന അമ്മയെയും മകനെയും രക്ഷപ്പെടുത്തിയത്. അപകടത്തിൽ വീട് പൂർണമായും തകർന്നു.