photo

കൊല്ലം: കൊല്ലം എസ്.എൻ വനിതാ കോളേജിലെ ഇംഗ്ളീഷ് വിഭാഗം അസി. പ്രൊഫസർ ഡോ. അപർണ അജിത്തിന്റെ 'സ്യൂട്ട് കേയ്സസ്, സാൻ കാസിൽസ് ആൻഡ് ലിറ്റിൽ ആൻവിക്' എന്ന യാത്രാവിവരണ പുസ്തകം പ്രകാശനം ചെയ്തു. കൊല്ലം പ്രസ് ക്ളബിൽ നടന്ന ചടങ്ങിൽ തിരക്കഥാകൃത്ത് ജി.ആർ.ഇന്ദുഗോപൻ പ്രകാശനം ചെയ്തു. മാദ്ധ്യമ പ്രവർത്തക നവമി സുധീഷ് ഏറ്റുവാങ്ങി. ഡോ. അനഘ അജിത്ത്, ശ്രീകുമാർ, ടി.സതികുമാർ, ബിനു ഇടനാട് എന്നിവർ സംസാരിച്ചു. ഇന്ത്യയുടെ വൈവിദ്ധ്യമാർന്ന ദേശങ്ങളിൽ ഒരു കുടുംബം നടത്തിയ യാത്രകളുടെ ഓർമ്മക്കുറിപ്പുകളും ഒരു കുഞ്ഞിന്റെ അനുഭവങ്ങളും യാത്ര സമ്മാനിച്ച അറിവുകളും ചേരുന്നതാണ് പുസ്തകം.