ias-

കൊല്ലം: യുവതലമുറ രാഷ്ട്രീയത്തിൽ സജീവമാകണമെന്നും ഇല്ലെങ്കിൽ അരാഷ്ട്രീയവാദം ഉയർന്നുവരുമെന്നും എൻ.കെ.പ്രേമചന്ദ്രൻ എം.പി. വാഗ്ദാനങ്ങൾ നൽകി അധികാരത്തിൽ വന്നശേഷം അവ നടപ്പാക്കാതെ വരുമ്പോൾ ജനങ്ങൾ കബളിപ്പിക്കപ്പെടുകയും ജനാധിപത്യ പ്രക്രിയയോട് അവമതിപ്പ് തോന്നിക്കുകയും അത് അരാഷ്ട്രീയവാദത്തിന് വഴിതെളിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ഡോ. ജെ.അലക്സാണ്ടർ ഐ.എ.എസ് സെന്റർ ഫോർ സ്റ്റഡീസ് മുക്കാട് "അരോമ ഐലൻഡിൽ" സംഘടിപ്പിച്ച' പ്രസംഗ പീഠത്തിനും അപ്പുറം' എന്ന വിഷയത്തിൽ നടന്ന നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ എസ്.പ്രദീപ്കുമാർ അദ്ധ്യക്ഷനായി. ഫാ. ബിനു തോമസ്, അഡ്വ. ജി.ലാലു, സാബു ബെനഡിക്ട്, ജേക്കബ്.എസ് മുണ്ടപ്പുളം. ഡോ. ജോസ് ജോൺ, കരിക്കോട് ജമീർലാൽ, അഡ്വ. സുരേഷ് റെക്സ്, യേശുദാസ് എസ്.ഫെർണാണ്ടസ് എന്നിവർ സംസാരിച്ചു. ദേശീയ പരിശീലകൻ എം.സി.രാജിലൻ ക്ലാസ് നയിച്ചു.