
കൊല്ലം: കാരംകോട് വിമല സെൻട്രൽ സ്കൂളിലെ കായിക മത്സരങ്ങൾക്ക് തുടക്കമായി. സ്കൂളിനെ പ്രതിനിധീകരിച്ച് സംസ്ഥാന ദേശീയ തലങ്ങളിൽ നടന്ന മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികളും എൻ.സി.സി കേഡറ്റ്സും നയിച്ച ദീപശിഖാ റാലി കാരംകോട് നിന്ന് ആരംഭിച്ച് സ്കൂളിലെത്തിയപ്പോൾ ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി ഡോ.ജയരാജ് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. വിവിധ ഹൗസുകളുടെ വർണാഭമായ മാർച്ച് പാസ്റ്റിനുശേഷം സ്കൂൾ ഡയറക്ടർ ഫാ. സാമുവൽ പഴവൂർ പടിക്കൽ പതാക ഉയർത്തി. സ്കൂൾ പി.ടി.എ പ്രസിഡന്റ് വി.എസ്.വിഷ്ണു, വൈസ് പ്രസിഡന്റ് വൈശാലി സതീഷ്, അസി. ഡയറക്ടർ ഡാനിയൽ പുത്തൻപുരയ്ക്കൽ, പ്രിൻസിപ്പൽ ടോം മാത്യു, വൈസ് പ്രിൻസിപ്പൽ എബി എബ്രഹാം, സ്കൂൾ കൗൺസിൽ പ്രതിനിധികളായ അശ്വിൻ സുധീർ, മെൽവിൻ.കെ.ഷാജൻ എന്നിവർ സംസാരിച്ചു.