കൊല്ലം: ബാങ്കുകളുടെ പകൽക്കൊള്ളക്കെതിരെ യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പ്രക്ഷോഭ സമരത്തിനൊരുങ്ങുന്നു. ഡിജിറ്റലൈസേഷന്റെ ഭാഗമായി ബാങ്കിംഗ് ഇടപാടുകളിലുണ്ടായ വളർച്ച മുതലാക്കി ഒളിഞ്ഞും തെളിഞ്ഞും സാമ്പത്തിക ചൂഷണം നടത്തിവരികയാണ്. ഉപഭോക്താക്കൾക്കെതിരെ വലിയ പകൽക്കൊള്ളയാണ് നടത്തുന്നത്. ഈ വിഷയത്തിൽ 16ന് യുണൈറ്റഡ് മർച്ചന്റ് ചേംബർ സംസ്ഥാന കമ്മിറ്റി റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ എറണാകുളം ശാഖയിലേക്ക് മാർച്ചും ധർണയും നടത്തും. ബെന്നി ബഹന്നാൻ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലയിൽ നിന്ന് പ്രവർത്തകർ പങ്കെടുക്കും. തുടർ സമര പരിപാടികൾ ജില്ലാ തലത്തിലും നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് നിജാം ബഷി, എം.സിദ്ദിഖ് മണ്ണാന്റയ്യം, ഹരി ചേനങ്കര, ഫൗസിയ തേവലക്കര, നഹാസ് എന്നിവർ പങ്കെടുത്തു.