കൊല്ലം: പെരുമൺ എൻജിനിയറിംഗ് കോളേജിൽ 2025-26 അദ്ധ്യയന വർഷം ബി.ടെക്-ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് ബ്രാഞ്ചിലേക്കുള്ള സ്പോട്ട് അഡ്‌മിഷൻ ഇന്ന് രാവിലെ 10ന് കോളേജിൽ വച്ച് നടത്തും. കീം -2025 യോഗ്യത നേടിയ വിദ്യാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും ടി.സിയുമായി നേരിട്ട് ഹാജരായി അഡ്‌മിഷൻ നേടാം. കൂടുതൽ വിവരങ്ങൾ www.perumonec.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 9447013719, 9995448313.