പരവൂർ: സ്വകാര്യബസ് ജീവനക്കാർ തമ്മിൽ സമയക്രമത്തെ ചൊല്ലിയുള്ള തർക്കം സംഘട്ടനത്തിൽ കലാശിച്ചു. കഴിഞ്ഞ ദിവസം പരവ‌ൂർ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. സമിയ എന്ന സ്വകാര്യബസിലെ ജീവനക്കാരനായ 63 വയസുള്ള ബാബുവിനെ മറ്റൊരു ബസിലെ ജീവനക്കാരനായ വർക്കല വിളഭാഗം സ്വദേശി പ്രണവ് മർദ്ദിക്കുകയായിരുന്നു. പ്രണവിനെതിരെ പരവൂർ പൊലീസ് കേസെടുത്തു.