കൊല്ലം: ആനുകാലിക രാഷ്ട്രീയ സാഹചര്യങ്ങൾ വിശദീകരിക്കുന്നതിന് വേണ്ടി യു.ഡി.എഫ് ജില്ലാ തല നേതൃസമ്മേളനം 17ന് വൈകിട്ട് 3ന് കൊല്ലം ഡി.സി.സി ഹാളിൽ ചേരും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് സംസ്ഥാന കൺവീനർ അടൂർ പ്രകാശ് എം.പി മുഖ്യ പ്രഭാഷണം നടത്തും. മറ്റ് പ്രമുഖ യു.ഡി.എഫ് നേതാക്കൾ പ്രസംഗിക്കുമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ അറിയിച്ചു.