കൊല്ലം: എസ്.എൻ.ഡി.പി യോഗം വെൺപാലക്കര 629-ാം നമ്പർ ശാഖയുടെ ആസ്ഥാനമന്ദിരം എന്ന ഏറെക്കാലമായുള്ള സ്വപ്നം യാഥാർത്ഥ്യമായി. ശാഖയുടെ ആസ്ഥാനമന്ദിരം ജനകീയ കേന്ദ്രമായി നാടിന് നന്മയുടെ വെളിച്ചം പകരും.1937ൽ 629​-ാം ​ന​മ്പർ വെൺപാ​ല​ക്ക​ര ശാ​ഖ രൂ​പീ​ക​രി​ച്ചെ​ങ്കി​ലും 63 വർ​ഷ​ങ്ങൾ​ക്ക് ശേ​ഷ​മാ​ണ് ആ​സ്ഥാ​ന മ​ന്ദി​രം സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ലം വി​ല​യ്​ക്ക് വാ​ങ്ങി​യ​ത്. 2022ൽ പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വിൽ വ​ന്നു. ഈ ക​മ്മി​റ്റി​യു​ടെ ല​ക്ഷ്യം ആ​സ്ഥാ​ന​മന്ദി​ര​വും ഗു​രു​മ​ന്ദി​ര​വും നിർ​മ്മാണവുമായിരുന്നു. തു​ടർ​ന്ന് 2023 സെ​പ്​തം​ബർ 10ന് ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ന്റെ തറക്കല്ലിട്ടു. ആ​സ്ഥാ​ന​മന്ദി​രത്തിനൊപ്പം ഗു​രു​മ​ന്ദി​ര​വും നാടിന്റെ നിർലോഭ സഹകരണത്തിൽ അതിവേഗം ഉയരുകയായിരുന്നു. ഗുരുമന്ദിരത്തിലെ ഗു​രു​ദേ​വ​ന്റെ വി​ഗ്ര​ഹ​പ്ര​തി​ഷ്ഠാ കർമ്മം കഴിഞ്ഞമാസം 25ന് ശി​വ​ഗി​രി മഠം ജ​ന​റൽ സെ​ക്ര​ട്ട​റി സ്വാമി ശു​ഭാം​ഗാ​ന​ന്ദ സ്വാ​മി​ നിർവഹിച്ചിരുന്നു.