കൊല്ലം: എസ്.എൻ.ഡി.പി യോഗം 4836-ാം നമ്പർ സി. കേശവൻ മെമ്മോറിയൽ ശാഖയുടെ നേതൃത്വത്തിൽ ഗുരുദേവന്റെ മഹാസമാധി ദിനാചരണം 21ന് നടക്കും. രാവിലെ 6ന് ഗുരുപൂജ. തുടർന്ന് ഹവനം, സമൂഹപ്രാർത്ഥന, ശ്രീനാരായണ പ്രശ്നോത്തരി, ഗുരുദേവ കൃതികളുടെ ആലാപന മത്സരം. 10ന് സമാധി അനുസ്മരണ സമ്മേളനം യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്യും. യൂണിയൻ കൗൺസിലർ ആർ.ഗാന്ധി അദ്ധ്യക്ഷനാകും. ശാഖാ പ്രസിഡന്റ് കെ.സുകൃതൻ മഹാസമാധി പ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് എൻ.ശാന്തിനി വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യും. ഡോക്ടറേറ്റ് നേടിയ നിരഞ്ജന ശ്രീലാലിനെ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബൈജു ലക്ഷ്മണൻ ആദരിക്കും. പഞ്ചായത്ത് അംഗം ഷീജ ചികിത്സാ സഹായം വിതരണം ചെയ്യും. ശാഖാ സെക്രട്ടറി എസ്.ശ്രീലാൽ സ്വാഗതവും വനിതാ സംഘം പ്രസിഡന്റ് ലജിത വിജയൻ നന്ദിയും പറയും. 12 മുതൽ കഞ്ഞിസദ്യ.