kp-

കൊല്ലം: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വായനോത്സവം പള്ളിമുക്ക് കെ.എം.ജെ പബ്ലിക് സ്കൂളിൽ നടന്നു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ഉഷാകുമാരി അദ്ധ്യക്ഷയായി. അഡ്വ. കെ.പി.സജിനാഥ് സ്വാഗതം ആശംസിച്ചു. പി.ഉണ്ണിക്കൃഷ്ണപിള്ള, പ്രേംഷാജ് പള്ളിമൺ, മുരളീധരക്കുറുപ്പ്, സോജ വാസുദേവൻ, വിമൽകുമാർ, മേരി മിനി, എ.ജി.ജയകുമാർ എന്നിവർ സംസാരിച്ചു. വ്യത്യസ്ത വിഭാഗങ്ങളിലായി നൂറിലധികം മത്സരാർത്ഥികളും ലൈബ്രറി പ്രവർത്തകരും പങ്കെടുത്തു.