ചവറ: എസ് എൻ ഡി പി. യോഗം ചവറ യൂണിയനിൽ ശാഖാ ഭാരവാഹികളുടെ നേത്യ സംഗമം നടന്നു. 38 ശാഖകളിലെയും ശാഖാ പ്രസിഡന്റ് വൈസ് പ്രസിഡന്റ്, സെക്രട്ടറി, യൂണിയൻ കമ്മിറ്റി അംഗം, പോഷകസംഘടനാ ഭാരവാഹികളുടെ സംയുക്ത യോഗം യൂണിയൻ സെക്രട്ടറി കാരയിൽ അനീഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് അരിനല്ലൂർ സഞ്ജയൻ അദ്ധ്യക്ഷനായി. ഗണേഷ റാവു, എം.പി.ശ്രീകുമാർ, രഘു , ഓമനക്കുട്ടൻ,ശോഭ കുമാർ , മോഹനൻ നിഖിലം, റോസ് ആനന്ദ്, ബിനു പള്ളിക്കോടി, അംബികാ രാജേന്ദ്രൻ , അപ്സരാ സുരേഷ് എന്നിവർ സംസാരിച്ചു. ഒക്ടോബർ 19 ന് കരുനാഗപ്പളിയിൽ നടക്കുന്ന ചവറ, കരുനാഗപ്പള്ളി യൂണിയൻ തല നേതൃസംഗമം വൻവിജയമാക്കാൻ ശാഖാ ഭാരവാഹികളുടെ നേതൃസംഗമത്തിൽ തീരുമാനിച്ചു.
.