നെടുമ്പന: കളയ്ക്കൽ നെടുമ്പന ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി മഹോത്സവം ക്ഷേത്രം മേൽശാന്തി വാക്കനാട് പുത്തേഴത്ത് ഇല്ലത്ത് വിഷ്‌ണുശർമ്മയുടെ കാർമ്മികത്വത്തിൽ ഇന്ന് നടക്കും. രാവിലെ 5ന് ഹരിനാമകീർത്തനം, നിർമ്മാല്യം, 6.15ന് പാൽപ്പായസ പൊങ്കൽ. 6.30ന് സോപാനസംഗിതം, 7ന് ചുക്ക്‌കാപ്പി വിതരണം, 7.30ന് അവിൽപൊതി വിതരണം, 7.45ന് പ്രഭാതഭക്ഷണ വിതരണം, ഉച്ചയ്ക്ക് 12ന് നാരായണീയ സദ്യ, വൈകിട്ട് 4.30ന് ഘോഷയാത്ര, ഉറിയടി, മ്യൂസിക് വയലിൻ ഫ്യൂഷൻ ആൻഡ് ചെണ്ടമേളം, പഞ്ചാരിമേളം, 6.30ന് സംഗീത സദസ്, 6.45ന് ദീപാരാധന, ആകാശക്കാഴ്ച, വെടിക്കെട്ട്, രാത്രി 8ന് കഞ്ഞിസദ്യ, 8.30ന് കലാസന്ധ്യ കൈകൊട്ടിക്കളി.