കൊല്ലം: ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതെ സർവീസ് നടത്തിയ ഓട്ടോറിക്ഷകൾക്കെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞദിവസം നടന്ന വാഹന പരിശോധനയിൽ ടാക്സ് അടയ്ക്കാതെ സർവീസ് നടത്തിയ നാലും, ഫിറ്റ്നസ് ഇല്ലാതെ രണ്ടും ഇൻഷ്വറൻസ് ഇല്ലാത്ത മൂന്നും ഓട്ടോറിക്ഷകൾക്കെതിരെ കേസെടുത്തു. പിഴയിനത്തിൽ 56,600 രൂപ ഈടാക്കി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ സൂരജ്, സിമോദ്, ജിജി അലോഷ്യസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് ആർ.ടി.ഒ അറിയിച്ചു