പരവൂർ: കോട്ടപ്പുറം സൗഹൃദം റസി. അസോസിയേഷൻ ഓണാഘോഷം മഞ്ചാടിമൂട് ക്രിസ്തുരാജ കുരിശടിയിൽ നടന്നു. രാവിലെ 10 മുതൽ വിവിധ കലാ-കായിക മത്സരങ്ങൾ നടന്നു. ഉച്ചയ്ക്ക് ഓണസദ്യയും തുടർന്ന് വടംവലി മത്സരവും മലയാളി മങ്ക ബ്യൂട്ടി കോൺടെസ്റ്റും നടത്തി. പൊതുസമ്മേളനം ജി.എസ്.ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമ്മാനദാനം നഗരസഭ ചെയർപേഴ്സൺ പി.ശ്രീജ നിർവഹിച്ചു. എഴുത്തുകാരൻ രമേശ് ബാബു മുഖ്യപ്രഭാഷണം നടത്തി.
കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ബോട്ടണിയിൽ ഡോക്ടറേറ്റ് നേടിയ ഡോ. രേശ്മ ബൻസലിനെ ജി.എസ്.ജയലാൽ എം.എൽ.എ ഉപഹാരം നൽകി അനുമോദിച്ചു. കൗൺസിലർമാരായ ആർ.ഷാജി, ആർ.രഞ്ജിത്ത്, പ്രസിഡന്റ് കെ.ജയലാൽ തുടങ്ങിയവർ സംസാരിച്ചു. ജി.ദേവരാജൻ മാസ്റ്റർ പരവൂർ മ്യൂസിക് ക്ലബിന്റെ ഗാനമേളയോടെ ഓണാഘോഷം സമാപിച്ചു.