
കൊല്ലം: കോർപ്പറേഷനിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൽകാനുള്ള കൂലി കുടിശ്ശിക ഉടൻ നൽകണമെന്ന് യു.ടി.യു.സി കൊല്ലം, ശക്തികുളങ്ങര സിവിൽ സ്റ്റേഷൻ സമ്മേളനം ആവശ്യപ്പെട്ടു. കൊല്ലം കോർപ്പറേഷൻ ആർ.എസ്.പി പാർലമെന്ററി പാർട്ടി നേതാവ് പുഷ്പാംഗദൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സരിത അദ്ധ്യക്ഷയായി. ആർ.എസ് ഉണ്ണി നഗറിൽ നടന്ന പ്രതിഷേധ കൂട്ടായ്മ യൂണിയൻ കൊല്ലം ജില്ലാ സെക്രട്ടറി വെളിയം ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 5ന് കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. യൂണിയൻ കൊല്ലം കോർപ്പറേഷൻ കമ്മിറ്റി സെക്രട്ടറി സന്ധ്യ ശക്തികുളങ്ങര, സരിത, പുഷ്പലത തുടങ്ങിയവർ സംസാരിച്ചു.