
കൊല്ലം: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു. കെ.പി.എസ്.ടി.എ ഭവനിൽ നടന്ന ദിനാഘോഷം ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് ഉദ്ഘാടനം ചെയ്തു. യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി ഹിന്ദി പ്രസംഗ മത്സരവും ഹിന്ദി അദ്ധ്യാപകരെ ആദരിക്കൽ ചടങ്ങും നടത്തി. ജില്ലാ സെക്രട്ടറി എസ്.ശ്രീഹരി അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ഒ.ജയകൃഷ്ണൻ, മീഡിയ സെൽ സംസ്ഥാന കൺവീനർ എസ്.ജിഷ, വി.നീതുമോൾ, ഗീതാകുമാരി എന്നിവർ സംസാരിച്ചു. പ്രസംഗ മത്സരത്തിൽ എ.ഹാഫിസ് മുഹമ്മദ് (ഗവ. എച്ച്.എസ്.എസ്, അഞ്ചാലുംമൂട്) ഒന്നാം സ്ഥാനവും അഭിനവ് കൃഷ്ണ (ട്രിനിറ്റി ലൈസിയം) രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.