
കൊല്ലം: എസ്.എൻ.ഡി.പി യോഗം കുണ്ടറ, കുന്നത്തൂർ, ചാത്തന്നൂർ യൂണിയനുകൾ സംയുക്തമായി നടത്തുന്ന പ്രവർത്തക സമ്മേളനം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കിഴക്കേ കല്ലട, മൺറോത്തുരുത്ത് മേഖലകളുടെ സമ്മേളനം കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ. ജി.ജയദേവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ വി.ഹനീഷ്, യൂണിയൻ വായനാസംഘം പ്രസിഡന്റ് ശ്രീലത ഗുരുപ്രസാദ്, സെക്രട്ടറി സച്ചു എന്നിവർ സംസാരിച്ചു. യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം സജീവ് നന്ദി പറഞ്ഞു. ശാഖാ, പോഷക സംഘടനാ ഭാരവാഹികൾ ഉൾപ്പടെയുള്ള മുഴുവൻ പേരെയും സമ്മേളനത്തിൽ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.