
കരുനാഗപ്പള്ളി: ആദിനാട് തെക്ക് പുതുശേരിൽ പരേതനായ ആർ.അപ്പുക്കുട്ടൻപിള്ളയുടെ ഭാര്യ ഡി.സരോജിനിഅമ്മ (84) നിര്യാതയായി. കുലശേഖരപുരം 995 സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡംഗം, ഓച്ചിറ ബ്ലോക്ക് ഹൗസിംഗ് സഹകരണ സംഘം ക്യു 814 വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: പ്രസന്നകുമാർ (റിട്ട. ഹിന്ദുസ്ഥാൻ ലാറ്റക്സ്, തിരുവനന്തപുരം), ജയപ്രസാദ് (റിട്ട. സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക്), ഗോപകുമാർ (റിട്ട. എൻജിനിയറിംഗ് കോളേജ്, പെരുമൺ), സന്തോഷ് കുമാർ (റിട്ട. മിലിറ്ററി). മരുമക്കൾ: രാജിക ദേവി (റിട്ട. എച്ച്.എം, വിശ്വഭാരതി മോഡൽ ഹൈസ്കൂൾ, കാപ്പിൽ), സജകുമാരി, ബിന്ദു.