manan
പുനലൂർ നഗരസഭ കെട്ടിടത്തിന് സമീപം ദേശീയപാതയോരത്ത് അപകടകരമായി സ്ഥിതി ചെയ്യുന്ന ആൽമരത്തിന്റെ ശിഖരങ്ങൾ നീക്കം ചെയ്ത നിലയിൽ .

പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയപാതയിൽ പുനലൂർ നഗരസഭ കെട്ടിടത്തിന് സമീപം അപകടകരമായ രീതിയിൽ നിന്നിരുന്ന കൂറ്റൻ ആൽമരം മുറിച്ചുമാറ്റാൻ നടപടിയായി. കേരളകൗമുദിയിൽ വന്ന വാർത്തയെ തുടർന്ന്, ഇന്നലെ മരത്തിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റി. ഇത് ഏറെക്കാലമായി പ്രദേശത്തെ ജനങ്ങളുടെ ആവശ്യമായിരുന്നു.

ദേശീയപാത അധികൃതരുടെ നേതൃത്വത്തിലാണ് ഇന്നലെ രാവിലെ 11 മണിയോടെ മരത്തിന്റെ ശിഖരങ്ങൾ വെട്ടിമാറ്റിയത്. വിവിധ കാരണങ്ങൾ പറഞ്ഞ് അധികൃതർ ഈ നടപടി വൈകിപ്പിക്കുകയാണെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു.

കൂടാതെ, തൂക്കുപാലത്തിന് സമീപമുള്ള വലിയ പാലത്തോട് ചേർന്ന ദേശീയപാതയുടെ വശത്തെ രണ്ട് പാലമരങ്ങളുടെ ചില്ലകളും അടുത്തിടെ മുറിച്ചുമാറ്റിയിരുന്നു. ഈ മരങ്ങളുടെ മൂട് ഭാഗവും മുറിച്ചുമാറ്റുമെന്നാണ് അധികൃതർ അറിയിച്ചത്.