കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ആഗോള അയ്യപ്പസംഗമത്തിന് കേരള തണ്ടാൻ സർവീസ് സൊസൈറ്റി പിന്തുണ അറിയിച്ചു. സംസ്ഥാനത്ത് നിന്നും മറ്റിതര സംസ്ഥാനങ്ങളിൽ നിന്നും സംഗമത്തിൽ പങ്കെടുക്കുന്ന ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കേണ്ടതാണ്. അയ്യപ്പനെ ആരാധിക്കുന്ന എല്ലാ ഹിന്ദുമത വിശ്വാസ സംഘടനകളെയും ആഗോള സംഗമത്തിലേക്ക് ക്ഷണിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് എം.ജനാർദ്ദനൻ ആവശ്യപ്പെട്ടു.