
കൊല്ലം: ആർ.ബാലകൃഷ്ണൻ നായർ സ്മാരക സാംസ്കാരിക സമിതി 22-ാം വാർഷികവും അനുസ്മണ സമ്മേളനവും എൻ.കെ.പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കരിക്കോട് ശിവറാം എൻ.എസ്.എസ് ഹൈസ്കൂളിൽ നിന്ന് ഉന്നതവിജയം നേടിയ മൂന്ന് വിദ്യാർത്ഥികൾക്ക് ചടങ്ങിൽ ക്യാഷ് അവാർഡും പുരസ്കാരവും സമ്മാനിച്ചു. മുഖ്യ പ്രഭാഷണം നടത്തിയ പി.സി.വിഷ്ണുനാഥ് എം.എൽ.എ പദ്യപാരായണ - ക്വിസ് മത്സര വിജയികൾക്ക് പുരസ്കാരം സമ്മാനിച്ചു. റിട്ട. പ്രിൻസിപ്പൽ ജി.കൃഷ്ണപിള്ള അനുസ്മരണ പ്രഭാഷണം നടത്തി. കൊറ്റങ്കകര ഗ്രാമപഞ്ചായത്ത് അംഗം നാജിയത്ത് നിയാസ്, കൊറ്റങ്കര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ. അബ്ദുൽ സലാം, പണയിൽ ഗവ. ഹൈസ്കൂൾ അദ്ധ്യാപകൻ രാജു, ബി.രാജേന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു. സമിതി പ്രസിഡന്റ് എ.അബ്ദുൾ അസീസ് അദ്ധ്യക്ഷനായി. സെക്രട്ടറി എസ്. ശശിധരൻ പിള്ള സ്വാഗതവും ട്രഷറർ എച്ച്. അബ്ദുൽ ഷരീഫ് നന്ദിയും പറഞ്ഞു.