കുന്നത്തൂർ: കുന്നത്തൂരിൽ അഷ്മിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി നടന്ന ശോഭായാത്രകൾ വർണ വിസ്മയമായി. ബാലഗോകുലം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു ശോഭായാത്രകൾ സംഘടിപ്പിച്ചത്. ഉറിയടി,അവൽ പ്രസാദവിതരണം, പാൽപായസവിതരണം എന്നിവ നടന്നു .കുന്നത്തൂർ കിഴക്ക് മുരളീകൃഷ്ണ ക്ഷേത്രം, മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രം എന്നിവിടങ്ങളിൽ പുലർച്ചെ നടന്ന പാൽപായസ പൊങ്കാലയിൽ സ്ത്രീകളും കുട്ടികളുമടക്കം നുറുകണക്കിനാളുകൾ പങ്കെടുത്തു. ശാസ്താംകോട്ട,കുന്നത്തൂർ, മൈനാഗപ്പള്ളി, ശൂരനാട് തെക്ക്, ശൂരനാട് വടക്ക്,പോരുവഴി,പടിഞ്ഞാറെ കല്ലട,കിഴക്കേ കല്ലട,മൺട്രോതുരുത്ത് എന്നിവിടങ്ങളിൽ വിപുലമായ ആഘോഷമാണ് നടന്നത്. ബാലഗോകുലം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ചെറു ശോഭായാത്രകൾ പ്രധാന ക്ഷേത്രങ്ങളിൽ സംഗമിച്ച് മഹാശോഭായാത്രയായി വീഥികളെ അമ്പാടിയാക്കി.പനപ്പെട്ടി ആശ്രമം ദേവീ ക്ഷേത്രം,ഭരണിക്കാവ് ദേവീക്ഷേത്രം,കുന്നത്തൂർ നെടിയവിള ക്ഷേത്രം,മുതുപിലാക്കാട് പുത്തൻവീട്ടിൽ ക്ഷേത്രം,മൈനാഗപ്പള്ളി മണ്ണൂർക്കാവ് ക്ഷേത്രം,വെട്ടിക്കാട്ട് മഹാദേവർ ക്ഷേത്രം, വടക്കൻ മൈനാഗപ്പള്ളി പാട്ടുപുരയ്ക്കൽ ധർമ്മശാസ്താ ക്ഷേത്രം,പടിഞ്ഞാറെ കല്ലട കണത്താർകുന്നം ക്ഷേത്രം എന്നിവിടങ്ങളിലും ഘോഷയാത്രകൾ നടന്നു.കുന്നത്തൂർ തോട്ടത്തുംമുറി കല്ലുമൺ മലനടയിൽ നിന്നാരംഭിച്ച ശോഭായാത്ര കുരിശടി,ആറ്റുകടവ്,കൊക്കാംകാവ് ക്ഷേത്രം വഴി നെടിയവിള ക്ഷേത്രത്തിൽ എത്തിയ ശേഷം കുന്നത്തൂർ കിഴക്ക് മുരളീകൃഷ്ണ ക്ഷേത്രത്തിൽ സമാപിച്ചു.കരിന്തോട്ടുവ ഭദ്രാ-ഭുവനേശ്വരി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ശോഭായാത്ര പെരുവേലിക്കര തേവരുനട ക്ഷേത്രം വഴി തിരികെ കരിന്തോട്ടുവയിൽ സമാപിച്ചു.കുന്നത്തൂരിൽ മാനാമ്പുഴ മാടൻനട ക്ഷേത്രം,മുക്കിൽ ക്ഷേത്രം, കല്ലുമൺ മലനട എന്നിവടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ കുന്നത്തൂർ നടുവിൽ പഴവരിക്കൽ കാവിൽ സംഗമിച്ച് മഹാശോഭായാത്രയായി നെടിയവിള ക്ഷേത്രം വഴി കുന്നത്തൂർ മുരളീകൃഷ്ണ ക്ഷേത്രത്തിൽ സമാപിച്ചു.മൺറോതുരുത്തിൽ പെരുങ്ങാലം ഗുരുമന്ദിരം ജങ്ഷനിൽ നിന്നും ആരംഭിച്ച് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും കോതപുരത്തു നിന്നും കിടപ്രത്തിലും കല്ലുവിളയിൽ നിന്നും പട്ടംതുരുത്ത് ക്ഷേത്രത്തിലും ശോഭായാത്രകൾ സമാപിച്ചു.മൈനാഗപ്പള്ളി മണ്ണൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ അഷ്ടമി രോഹിണി മഹോത്സവത്തിന്റെ ഭാഗമായി ഉറിയടി നടന്നു.