kunnathoor-
കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന തലത്തിൽ എൽ.പി മുതൽ ഹയർസെക്കൻഡറി വരെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച സ്വദേശ് മെഗാക്വിസ് വിജയികൾക്കുള്ള സമ്മാനദാനം ഡിസിസി ജനറൽ സെക്രട്ടറി രവി മൈനാഗപ്പള്ളി നിർവഹിക്കുന്നു

കുന്നത്തൂർ: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന തലത്തിൽ എൽ.പി മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികൾക്കായി സ്വദേശ് മെഗാക്വിസ് സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കല്ലട ഗിരീഷ് ഉദ്ഘാടനം നിർവഹിച്ചു. ഉപജില്ല പ്രസിഡന്റ് ഉണ്ണി ഇലവിനാൽ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി രവി മൈനാഗപ്പള്ളി വിജയികളെ ആദരിക്കുകയും മെമന്റോ,സർട്ടിഫിക്കറ്റുകൾ എന്നിവയുടെ വിതരണവും നടത്തി. കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതിയംഗം പ്രിൻസി റീന തോമസ്, ഭാരവാഹികളായ വരുൺലാൽ, വത്സ,ജാസ്മിൻ മുളമൂട്ടിൽ, റോജ മാർക്കോസ്,കോളിൻസ്, ആനി കെ.ജോർജ്, അബിൻഷാ,സോഫിയ, മിഥുൻ, മുബീന,ആദർശ് എന്നിവർ സംസാരിച്ചു. ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി 250 വിദ്യാർത്ഥികൾ പങ്കെടുത്തു.