പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയനിലെ കരവാളൂർ 1491-ാം ശാഖയിലെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. ഗുരുക്ഷേത്രാങ്കണത്തിൽ നടന്ന പൊതുയോഗം പുനലൂർ യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വത്സല പൊടിയൻ അദ്ധ്യക്ഷയായി. സെക്രട്ടറി ബി.മുരളീധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി വനജ വിദ്യാധരൻ , യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രതീപ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി , യോഗം ഡയറക്ടർ ബോർഡ് അംഗം ജി. ബൈജു , യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഷീല മധുസൂദനൻ , സെക്രട്ടറി ഓമന പുഷ്പാംഗദൻ എന്നിവർ സംസാരിച്ചു. ബി. മുരളീധരൻ സ്വാഗതവും അനീഷ് ആർ.ആനന്ദ് നന്ദിയും പറഞ്ഞു. ശാഖാ ഭാരവാഹികളായി അനീഷ് ആർ.ആനന്ദ് ( പ്രസിഡന്റ് ), ശ്യാം കുമാർ ( വൈസ് പ്രസിഡന്റ് ), ശശിധരൻ ( സെക്രട്ടറി), മദന മോഹനൻ ( യൂണിയൻ പ്രതിനിധി), അജീഷ്, അജിൽ, സുദർശനൻ , സുന്ദരൻ, പ്രസന്ന ഗോപി , ചന്ദ്രബോസ് , സുദേശൻ ( കമ്മറ്റി അംഗങ്ങൾ).
വനിതാ സംഘം ഭാരവാഹികളായി നിജി രമേശൻ ( പ്രസിഡന്റ് ), ഉഷ സുരേഷ് ( വൈസ് പ്രസിഡന്റ്), സുചിത്ര അനീഷ് ( സെക്രട്ടറി), ശൈലജ ശശിധരൻ ( യൂണിയൻ പ്രതിനിധി), ലിസി സജി, ശാന്തി, ഷെലജ സുദേശൻ , ബിന്ദു ഉദയൻ, സുദർശന ശശി, സുമ സന്തോഷ്, അജിതകുമാരി ( കമ്മറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.