
കൊല്ലം: നീതി നഗർ റെസിഡന്റ്സ് ഫോറത്തിന്റെ ഓണാഘോഷം കാഷ്യു സ്പെഷ്യൽ ഓഫീസറും റോട്ടറി മുൻ ഗവർണറുമായ ശിരിഷ് കേശവൻ ഉദ്ഘാടനം ചെയ്തു. ഡോ. മീര മാണി അദ്ധ്യക്ഷയായി. മുൻ കേന്ദ്ര മനുഷ്യാവകാശ കമ്മിഷൻ ചെയർമാനും കേന്ദ്ര സെക്രട്ടറിയുമായിരുന്ന കെ.എസ്.മണി സന്ദേശം നൽകി. ജോൺ ജോർജ് സംസാരിച്ചു. സെക്രട്ടറി സന്തോഷ് ഫ്രെഡി സ്വാഗതവും ജോ. സെക്രട്ടറി ഷീല ചെറിയാൻ നന്ദിയും പറഞ്ഞു. അംഗങ്ങൾക്കായി മത്സരങ്ങളും ഓണസദ്യയും ഒരുക്കിയിരുന്നു.