poothakulam-panchayath

​പരവൂർ: കേരള നോളജ് എക്കോണമി മിഷന്റെ കീഴിൽ നടപ്പാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൊഴിൽ അന്വേഷകർക്ക് സഹായങ്ങൾ നൽകുന്നതിനായി പൂതക്കുളം ഗ്രാമപഞ്ചായത്തിൽ വിജ്ഞാന കേരളം ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.അമ്മിണി അമ്മ ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ലൈല ജോയ്, ഡി.സുരേഷ് കുമാർ, ജീജ സന്തോഷ്, സി.ഡി.എസ് ചെയർപേഴ്സൺ അനിതാ ദാസ്, പഞ്ചായത്ത് സെക്രട്ടറി ആർ.രാജേഷ്, അസിസ്റ്റന്റ് സെക്രട്ടറി എ.എസ്.സംഗീത തുടങ്ങിയവർ പങ്കെടുത്തു.