കൊട്ടാരക്കര : എം.സി റോഡിൽ മൈലം ഇഞ്ചക്കാട് നിയന്ത്രണംവിട്ട പാഴ്സൽ വാൻ നടപ്പാതയുടെ ഇരുമ്പുവേലിയിലേക്ക് ഇടിച്ചു കയറി. ഇന്നലെ രാവിലെയാണ് സംഭവം. വാഹനത്തിന്റെ മുൻഭാഗം തകർന്നു. ജീവനക്കാർ പരിക്കുകളില്ലാതെ രക്ഷപെട്ടു.