ddd
എസ് എൻ ഡിപി യോഗം 5538-ാം നമ്പർ പൻമന ശാഖയിൽ പുതിയതായി നിർമ്മിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി കാരയിൽ അനീഷ് നിർവ്വഹിക്കുന്നു

ചവറ: എസ്.എൻ.ഡി.പി യോഗം 5538-ാം നമ്പർ പന്മന ശാഖയിൽ പുതുതായി നിർമ്മിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ചവറ യൂണിയൻ സെക്രട്ടറി കാരയിൽ അനീഷ് നിർവഹിച്ചു. തുട‌ർന്ന് നടന്ന

പൊതുസമ്മേളനം യൂണിയൻ പ്രസിഡന്റ് അരിനല്ലൂർ സഞ്ജയൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി ജയന്തി സന്ദേശം നൽകി. കൗൺസിലർ ഗണേഷറാവു അദ്ധ്യക്ഷനായി.

കൗൺസിലർമാരായ രഘു, ശ്രീകുമാർ, മുരളീധരൻ, ഓമനക്കുട്ടൻ, ശോഭ കുമാർ, മോഹൻ നിഖിലം, പോഷക സംഘടനാ ഭാരവാഹികളായ അംബിക രാജേന്ദ്രൻ, റോസാനന്ദ് തുടങ്ങിയവർ പങ്കെടുത്തു. ശാഖാ ഭാരവാഹികളായ ചന്ദ്രശേഖരൻ, ഉദയകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.