thiru

 തിരുമുക്ക് മുതൽ ചാത്തന്നൂർ വരെ മനുഷ്യച്ചങ്ങല

പരവൂർ: ചാത്തന്നൂർ തിരുമുക്കിൽ വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന തരത്തിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ ഉച്ചകഴിഞ്ഞ് ചാത്തന്നൂർ, പരവൂർ മേഖലകളിലെ കടകമ്പോളങ്ങൾ അടച്ച് ഹർത്താൽ ആചരിക്കും. വൈകിട്ട് 5ന് തിരുമുക്ക് മുതൽ ചാത്തന്നൂർ വരെ മനുഷ്യച്ചങ്ങല തീർക്കാനും സർവകക്ഷി യോഗം ചേരാനും തിരുമുക്ക് അടിപ്പാത സമരസമിതി തീരുമാനിച്ചു.
ഇസ്യാൻ ഇൻഡോർ സ്റ്റേഡിയത്തിൽ ചേർന്ന വിവിധ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് സമരസമിതി രൂപീകരിച്ചത്. ചാത്തന്നൂർ വികസന സമിതി ചെയർമാൻ ജി.രാജശേഖരൻ അദ്ധ്യക്ഷനായി. അഡ്വ. സത്‌ജിത്ത്, ജി.പി.രാജേഷ്, സന്തോഷ് പാറയിൽ കാവ്, ഷൈൻ.എസ്.കുറുപ്പ്, ടി.ദിജു. എസ്.വി.അനിത്ത് കുമാർ, ജോൺ എബ്രഹാം, പി.കെ.മുരളീധരൻ, ശശിധരൻ, ആർ.രാധാകൃഷ്ണപിള്ള, വി.എസ്.രാജീവ്, വി.എസ്.ഗോപൻ, എം.ഷാജഹാൻ, തൗഫീക്ക് ചാക്കോ ജോൺ, വിഷ്ണു ശ്യാം തുടങ്ങിയവർ സംസാരിച്ചു.
ചാത്തന്നൂർ വികസന സമിതി, പരവൂർ പ്രൊട്ടക്ഷൻ ഫാറം, പരവൂർകാർ കൂട്ടായ്മ, പരവൂർ യുവജന കൂട്ടായ്മ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് കെ.കെ.നിസാർ ജനറൽ കൺവീനറായും പി.കെ.മുരളീധരൻ, സന്തോഷ് പാറയിൽ കാവ്, ഷൈൻ.എസ്.കുറുപ്പ് എന്നിവർ കൺവീനർമാരായും സമരസമിതി രൂപീകരിച്ചത്.