
ചവറ: ദേശീയപാതയിൽ നീണ്ടകര ജോയിന്റ് ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ മത്സ്യത്തൊഴിലാളി മരിച്ചു. നീണ്ടകര വടക്കേതുണ്ടിൽ (ബൈജു ഭവനത്തിൽ) പരേതനായ വിശ്വൻ പിള്ളയുടെയും സരോജമ്മയുടെയും മകൻ ബൈജുവാണ് (43) മരിച്ചത്. ഒരേ ദിശയിലായിരുന്നു അപകടത്തിൽപ്പെട്ട ബൈക്കും കാറും. നീണ്ടകര ഫിഷിംഗ് ഹാർബറിലേക്ക് ജോലിക്കായി പോയ ബൈജു സഞ്ചരിച്ച ബൈക്ക് ഡിവൈഡർ വിടവിലൂടെ തിരിക്കവെ പിന്നാലെ വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ബൈജുവിന്റെ ഭാര്യ: വീണ. മക്കൾ: അനന്തകൃഷ്ണൻ, അയന കൃഷ്ണൻ. സംസ്കാരം ഇന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷം ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ.