vhjj
പുനലൂർ കെ.എസ്.ആർ.ടി.സി. ജംഗ്ഷനിൽ ട്രാഫിക് ഐലന്റ് നിർമ്മിക്കേണ്ട സ്ഥലം.

പുനലൂർ: ദേശീയപാതയും മലയോര ഹൈവേയും സംഗമിക്കുന്ന പുനലൂർ കെ.എസ്.ആർ.ടി.സി ജംഗ്ഷൻ അപകടങ്ങളുടെയും ഗതാഗതക്കുരുക്കിന്റെയും കേന്ദ്രമായി മാറുന്നു. റോഡ് നവീകരണം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും ഗതാഗതം സുഗമമാക്കാൻ അധികാരികൾ നടപടിയെടുക്കാത്തതാണ് ഈ ദുരിതത്തിന് കാരണം. ജംഗ്ഷനിൽ ഒരു ട്രാഫിക് ഐലന്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

അപാകതകൾ അപകടങ്ങൾ

കൊല്ലം തിരുമംഗലം ദേശീയ പാത കടന്നു പോകുന്ന ഈ ജംഗ്ഷനിൽ നിന്നാണ് മലയോര ഹൈവേ ആരംഭിക്കുന്നത്. കൂടാതെ കെ.എസ്.ആർ.ടി.സി ഡിപ്പോയോട് ചേർന്നുള്ള റോഡും ഇവിടെ സംഗമിക്കുന്നു. റോഡുകളുടെ അശാസ്ത്രീയമായ നിർമ്മിതിയും ഡിപ്പോ ഭാഗത്തെ റോഡിന്റെ ഇറക്കവും അപകടങ്ങൾക്ക് പ്രധാന കാരണങ്ങളാണ്. ദേശീയ പാതയിലേക്ക് വളഞ്ഞ് കയറുമ്പോൾ എതിരേ അഞ്ചൽ റോഡിലേക്ക് എത്തുന്ന വാഹനങ്ങൾ കൂട്ടിയിടിക്കാൻ സാദ്ധ്യതയുണ്ട്. കൂടാതെ, റോഡിനോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള കെ.എസ്.ഇ.ബി പോസ്റ്റുകൾ റോഡിന്റെ അലൈൻമെന്റിനെ തടസപ്പെടുത്തുന്നു. വാഹനങ്ങൾ പല ദിശകളിൽ നിന്ന് ഒരേസമയം ജംഗ്ഷനിലേക്ക് പ്രവേശിക്കുന്നതിനാൽ ഇവിടെ ഗതാഗതക്കുരുക്ക് പതിവാണ്. വാഹനങ്ങളുടെ തിരക്കിനിടയിൽ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ ഏറെ ബുദ്ധിമുട്ടാണ്. ജീവൻ പണയം വെച്ചാണ് ഓരോ കാൽനടയാത്രക്കാരനും ഈ റോഡ് കടക്കുന്നത്.

പ്രധാന ആവശ്യങ്ങൾ