കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ബോയ്സ് ഹൈസ്കൂളിലെ 1975 ബാച്ചിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ കൂട്ടായ്മയായ 'ബോയ്സ് 1975', 'സുവർണ്ണ ഓണം' ആഘോഷിച്ചു. കോഴിക്കോട് മുനമ്പം റിസോർട്ടിൽ സംഘടിപ്പിച്ച പരിപാടി പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയിലെ മുതിർന്ന അംഗമായ മധുവേണി ശാർങാധരൻ ദീപം തെളിച്ച് ചടങ്ങ് ആരംഭിച്ചു. രാജൻ ചിങ്ങമന, വേണുഗോപാൽ കുറ്റിക്കാട്ടിൽ, എ.രമേശ്, ഡോ. തൊടിയൂർ ശശികുമാർ എന്നിവർ സംസാരിച്ചു. അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ കലാ-കായിക മത്സരങ്ങൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. പ്രോഗ്രാം ജനറൽ കൺവീനർ സലിം രാജ്, പ്രോഗ്രാം കൺവീനർ പ്രദീപ് കുമാർ, ഫിനാൻസ് കൺവീനർ എം. രാജു, ഫുഡ് കൺവീനർ എ.സലിം , റിസപ്ഷൻ കൺവീനർ എം.മോഹൻ,സെക്രട്ടറിമാരായ അബ്ദുൽ നാസർ, അബ്ദുൽ വഹാബ് എന്നിവർ നേതൃത്വം നൽകി.