photo
കേരള ഹിന്ദി പ്രചാര സഭയുടെ ഹിന്ദി പ്രചാരകൻ വി.ചെല്ലപ്പനെ പ്രഥമാദ്ധ്യാപിക കെ. എൽ. സ്മിത പൊന്നാടയണിയിച്ച് ആദരിക്കുന്നു

കരുനാഗപ്പള്ളി: അഴീക്കൽ ഗവ. ഹൈസ്കൂളിൽ ദേശീയ ഹിന്ദി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂളിൽ നടന്ന പ്രത്യേക ഹിന്ദി അസംബ്ലിയിൽ വെച്ച്, കേരള ഹിന്ദി പ്രചാര സഭയുടെ ഹിന്ദി പ്രചാരകനും മൃഗസംരക്ഷണ വകുപ്പിൽ നിന്ന് വിരമിച്ചയാളുമായ വി. ചെല്ലപ്പനെ പ്രഥമാദ്ധ്യാപിക കെ.എൽ. സ്മിത ആദരിച്ചു . മുഹമ്മദ് സലീം ഖാൻ ദേശീയ ഹിന്ദി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു . കഹാനി ലേഖൻ , ഭാഷൺ , കവിത വാചൻ മുതലായ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികളായ വിദ്യാർത്ഥികൾക്ക് അധ്യാപിക സബീനറാണി സമ്മാനദാനം നിർവഹിച്ചു . അദ്ധ്യാപികമാരായ അബീദ , ധന്യ , അഞ്ജന , അന്നമ്മ , കലമോൾ , നീതു എന്നിവർ സംസാരിച്ചു.