
കൊട്ടിയം: വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ അൻവർ ലൈഫ് സ്വീറ്റ് ആൻഡ് സ്നാക്സ് എന്ന സ്ഥാപനത്തിൽ ഒത്തുചേർന്ന് ഓണാഘോഷവും ബെസ്റ്റ് എംപ്ലോയീസ് അവാർഡ് ദാന ചടങ്ങും സംഘടിപ്പിച്ചു. തൃക്കോവിൽ വട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവകുമാർ ഉദ്ഘാടനം ചെയ്തു. അത്തപ്പൂക്കളം, വടംവലി മത്സരം, വിവിധ കലാകായിക മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു. മുഖ്യമന്ത്രിയുടെ മെഡലിന് അർഹനായ കൊട്ടിയം സ്വദേശിയായ സബ് ഇൻസ്പെക്ടർ വൈ.സാബുവിനെ ചടങ്ങിൽ ആദരിച്ചു. ഡോ.ഷാഫി, പൗരവേദി വൈസ് പ്രസിഡന്റ് രാജു നന്ദനം, സമൂഹിക പ്രവർത്തകൻ വിഷ്ണു, മാനേജ്മെന്റ് അംഗങ്ങളായ നസീർ, അഷ്കർ, ആബിദ, അസീന, ബിൻഷ, ദിൽഷാദ്, സെയിൽസ് മാനേജർമാരായ സോണി, സിംല എന്നിവർ സംസാരിച്ചു.