jebar-

ഇരവിപുരം: ക്രിമിനലുകൾക്ക് കൈയഴിഞ്ഞ് സഹായവും നിരപരാധികളെ ക്രൂശിക്കുകയും ചെയ്യുന്ന ജനവിരുദ്ധ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ അഡ്വ. ജെബി മേത്തർ. അഡ്വ. ജെബി മേത്തർ നയിക്കുന്ന മഹിളാ സാഹസ് യാത്രയ്ക്ക് കൊല്ലൂർവിള, ഇരവിപുരം മണ്ഡലങ്ങളിൽ നൽകിയ വരവേൽപ്പ് സമ്മേളനങ്ങളിൽ സംസാരിക്കുകയായിരുന്നു അവർ. കൊല്ലൂർവിളയിൽ നടന്ന ചടങ്ങ് കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ. എ.ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുംതാസ് ജലാൽ അദ്ധ്യക്ഷയായി.
മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫേബ സുദർശനൻ, ഡി.സി.സി ഭാരവാഹികളായ അൻസർ അസീസ്, ആദിക്കാട് മധു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നാസർ, യു.വഹീദ, കൗൺസിലർ ഹംസത്ത് ബീവി, മണ്ഡലം പ്രസിഡന്റുമാരായ മണക്കാട് സലിം, ബൈജു ആലുംമൂട്ടിൽ, ജയലക്ഷ്മി ദത്തൻ, വനിതാ കോൺഗ്രസ് മണക്കാട് പ്രസിഡന്റ് ഷമീന എന്നിവർ സംസാരിച്ചു.