
കൊല്ലം: ആക്രമണകാരികളായ വന്യജീവികളെ കൊല്ലാമെന്ന നിയമഭേദഗതിയെ സ്വാഗതം ചെയ്യുന്നതായി കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ. തോട്ടം തൊഴിലാളികളെ വന്യജീവി ആക്രമണത്തിൽ നിന്നും രക്ഷിക്കണമെന്ന ഫെഡറേഷന്റെ ദീർഘകാല ആവശ്യമാണ് ഇതിലൂടെ പരിഗണക്കപ്പെട്ടത്. ഇക്കാര്യത്തിൽ മലയോര ജനതയുടെയും തോട്ടം തൊഴിലാളികളുടെയും ആശങ്ക പരിഹരിക്കുന്ന തരത്തിൽ നിയമഭേദഗതി കൊണ്ടുവന്ന സംസ്ഥാന സർക്കാരിനെ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എസ്.ജയമോഹനും, ജനറൽ സെക്രട്ടറി കെ.കെ.ജയചന്ദ്രൻ എക്‌സ് എം.എൽ.എയും അഭിനന്ദിച്ചു. നിയമഭേദഗതിയിൽ ആഹ്ലാദം പ്രകടിപ്പിച്ചും സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ചും തോട്ടം മേഖലയിൽ തൊഴിലാളികൾ യോഗം ചേരുമെന്നും ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.