കൊല്ലം: വിശ്വകർമ്മദിനം അഖില കേരള വിശ്വകർമ്മ മഹാസഭ കൊല്ലം യൂണിയന്റെ ആഭിമുഖ്യത്തിൽ വിശ്വകർമ്മദിന ശോഭായാത്ര നാളെ വൈകിട്ട് 4ന് ക്രേവൻ സ്കൂളിന് മുന്നിൽ നിന്ന് ആരംഭിക്കും. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മുന്നോട്ട് നീങ്ങുന്ന വിശ്വകർമ്മദേവ രഥത്തിന് പിന്നിൽ അൻപതിൽ പരം ശാഖകളിൽ നിന്നുള്ള വിശ്വകർമ്മജർ അണിനിരക്കും. ശോഭായാത്ര ചിന്നക്കട റൗണ്ട് ചുറ്റി റെസ്റ്റ് ഹൗസ്, സി.എസ്.ഐ കൺവെൻഷൻ സെന്റർ, ഉപാസന ഹോസ്പിറ്റൽ, ശങ്കേഴ്സ് ഹോസ്പിറ്റൽ വഴി ജവഹർ ബാലഭവനിൽ എത്തിച്ചേരും. സാംസ്കാരിക സമ്മേളനം യൂണിയൻ പ്രസിഡന്റ് ജെ ശിവപ്രസാദിന്റെ അദ്ധ്യക്ഷതയിൽ ചേരും. എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്‌ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി മനോജ് മണ്ണാശ്ശേരി സ്വാഗതം ആശംസിക്കും. സംസ്ഥാന ട്രെഷറർ കെ.മുരളീധരൻ മുഖ്യ പ്രഭാഷണം നടത്തും. മികച്ച ശാഖകൾക്കുള്ള അവാർഡ് മേയർ ഹണി ബെഞ്ചമിൻ സമ്മാനിക്കും. മുതിർന്ന നേതാക്കളെ ആദരിക്കൽ ബി.ജെ.പി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നിർവഹിക്കും. എം.മുകേഷ് എം.എൽ.എ കലാപ്രതിഭകളെ ആദരിക്കും. എസ്.എസ്.എൽ.സി, പ്ലസ് 2 വിജയികൾക്കുള്ള അവാർഡ് സി.ആർ.മഹേഷ് എം.എൽ.എയും, ബിരുദ വിദ്യാർത്ഥികൾക്കുള്ള അവാർഡ് എ.ഐ.സി.സി അംഗം ബിന്ദുകൃഷ്ണയും നിർവഹിക്കും. ചിത്ര സോമൻ, ശിവാനന്ദൻ ആചാരി, കെ.ആർ.സുരേന്ദ്രൻ, ജി.വിജയൻ ഇഞ്ചവിള, കെ.കെ.ബാബു, ടി.ഉണ്ണിക്കൃഷ്ണൻ, ഷിബു ചാത്തിനാംകുളം, സുരേന്ദ്രൻ നെടുമ്പന, പങ്കജാക്ഷൻ, സുജാത നടരാജൻ, ബി.എസ്.രജിത, ജി.പ്രതിഭ എന്നിവർ സംസാരിക്കും.