onam

കൊല്ലം: സായാഹ്നം സീനിയർ സിറ്റിസെൻ ഫോറം പതിന്നാലമത് വാർഷികാഘോഷ സംഗമത്തോടനുബന്ധിച്ച് 'സായാഹ്നത്തോണം 2025' സംഗമം നടത്തി. കുടുംബ സംഗമം, തലമുറകളുടെ സൗഗമം, കലാപരിപാടികൾ, വിജയികൾക്ക് സമ്മാന ദാനം, ഓണസദ്യ എന്നിവ നടത്തി. സംഗമം കേരളപുരം മേരി റാണി ചർച്ച് ഇടവക വികാരി ഫാ. ജോയി തുരുത്തേൽ ഉദ്ഘാടനം ചെയ്‌തു. ഫോറം പ്രസിഡന്റ് കെ.പി.ജോർജ് മുണ്ടയ്ക്കൽ അദ്ധ്യക്ഷനായി. ഫാ. ജോണി കാലടി, വില്ല്യം റൊസാരിയോ, എഫ്.വിൻസെന്റ്, കെ.കൃഷ്‌ണൻ നായർ, രാജൻ സഹായം, വിജയമോഹൻ നായർ, എൽ.ജെ.ഡിക്രൂസ്, ഡി.ജാക്‌സൻ, എൽ.സോളമൻ, കെ.രാജു, ആഞ്ചലുസ്, ജെ.ജോൺസൻ, കെ.ഭാരതി അമ്മ, ഡോ.എഫ്.അസുന്താ മേരി, ഷെർളി ജേക്കബ് എന്നിവർ സംസാരിച്ചു.