കൊല്ലം: ശാരദാമഠത്തിലെ നവരാത്രി ആഘോഷത്തിന്റെ കൂപ്പൺ വിതരണോദ്ഘാടനം എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ശാരദാമഠം ഉപദേശക സമിതി കൺവീനർ പി.സുന്ദരന് നൽകി നിർവഹിച്ചു. യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ, ക്ഷേത്ര ഉപദേശകസമിതി ചെയർമാൻ അനൂപ് മോഹൻ ശങ്കർ, ക്ഷേത്രം മേൽശാന്തി സുജിത്ത്, അജന്തകുമാർ, രാജ്ലാൽ തമ്പാൻ, ദിലീപ്, വേണുഗോപാൽ, ഇരവിപുരം സജീവൻ, രഞ്ജിത്ത് രവീന്ദ്രൻ, ബൈജുലാൽ, മങ്ങാട് ഉപേന്ദ്രൻ, പ്രമോദ് കണ്ണൻ, ബാബുഷാ, സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.