photo
ഷെരീഫ്

കൊല്ലം: പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിയായ പത്തനാപുരം പുത്തൻപുര വടക്കേതിൽ ഷെരീഫ് (50) അറസ്റ്റിൽ. പത്തനാപുരം പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. പത്തനാപുരത്തെ ഒരു സ്വകാര്യ വ്യാപാര സ്ഥാപനത്തിൽ വെച്ചാണ് ഇയാൾ പെൺകുട്ടിയോട് അതിക്രമം നടത്തിയത്. പോക്‌സോ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പത്തനാപുരം സി.ഐ ബിജു, എ.എസ്.ഐ അക്ഷയ്, സി.പി.ഒ വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.