photo-
ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്തിലെ സ്കൂൾ കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ സ്കൂൾ കുട്ടികൾക്ക് പ്രഭാത ഭക്ഷണ വിതരണം നടത്തി. പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 13 ലക്ഷം രൂപയ്ക്കാണ് പദ്ധതി നടപ്പിലാക്കുന്നത്. ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ഖദീജ ബീവി അദ്ധ്യക്ഷയായി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഞ്ജലി നാഥ്, എം.സമദ്, ദിലീപ്, പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് മിനി എസ്.എം.സി ചെയർമാൻ ശ്രീകുമാർ എന്നിവർ പങ്കെടുത്തു.