കൊല്ലം: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ നാളെ ആർട്ടിസാൻസ് ദിനമായി ആചരിക്കും. മൂന്ന് വയസിൽ താഴെയുള്ള പെൺകുട്ടികൾക്ക് കാതുകുത്തി കമ്മലിടൽ ചടങ്ങ്, രക്തദാന ക്യാമ്പ്, മുതിർന്ന സ്വർണ തൊഴിലാളികളെ ആദരിക്കൽ തുടങ്ങിയ നടക്കും. രാവിലെ കൊല്ലം പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങുകൾ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്.അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബി.പ്രേമാനന്ദ് അദ്ധ്യക്ഷനാകും. സംസ്ഥാന-ജില്ലാ നേതാക്കൾ പങ്കെടുക്കും. ചടങ്ങിൽ നൂറോളം കുട്ടികൾക്ക് കാതുകുത്തി കമ്മലിടൽ ചടങ്ങ് നടത്തുമെന്നും, ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കാതുകുത്തി കമ്മലിടൽ ചടങ്ങും, സ്വർണ തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങുകളും നടത്തുമെന്നും ജില്ലാ ജനറൽ സെക്രട്ടറി എസ്.പളനി, ജില്ലാ ട്രഷറർ സാദിഖ് ഓയൂർ എന്നിവർ അറിയിച്ചു. ‎