ചവറ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് കെ.പി .എസ്.ടി.എ ചവറ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്തിൽ സ്മൃതി സംഗമം സംഘടിപ്പിച്ചു. ചവറ പഞ്ചായത്തിലെ ബഡ്‌സ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് കെ.പി.എസ്.ടി.യുടെ നേതൃത്വത്തിൽ സൗജന്യമായി യൂണിഫോം വിതരണം ചെയ്തു.
സ്മൃതി സംഗമവും സൗജന്യ യൂണിഫോം വിതരണവും സംസ്ഥാന സെക്രട്ടറി പി.എസ്. മനോജ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ ഉണ്ണി ഇലവിനാൽ അദ്ധ്യക്ഷനായി. ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സുരേഷ് കുമാർ, പ്രിൻസി റീന തോമസ്, ഐ ജയലക്ഷ്മി, വരുൺ ലാൽ,ജിജി, ഉഷാകുമാരി,റോജമാർക്കോസ്, ജയചന്ദ്രൻ രാജ്ലാൽതോട്ട് വാൽ, ഷബിൻ കബീർ,ബിജു ഡാനിയൽ, സോഫിയ, അബിൻഷാ,താജുമോൾ ലില്ലി, ശിവപ്രഭ എന്നിവർ സംസാരിച്ചു.