eye

കൊല്ലം: ഓട്ടോ സൗഹൃദ കൂട്ടായ്മയുടെ (എ.എസ്.കെ) നേതൃത്വത്തിൽ 28ന് സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1വരെ ഇരവിപുരം സെന്റ് ജോൺസ് ഹൈസ്കൂളിൽ നടക്കുന്ന ക്യാമ്പ് എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ ഇരവിപുരം സി.ഐ ആർ.രാജീവിനെ ചടങ്ങിൽ ആദരിക്കും. രക്ഷാധികാരി കോട്ടാത്തല ശ്രീകുമാർ അദ്ധ്യക്ഷനാകും. കൊല്ലം അമർദീപ് ഐ ഹോസ്പിറ്റലുമായി ചേർന്നാണ് ക്യാമ്പ് നടത്തുന്നത്. വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭിക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 9947008571, 9995078758 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് പ്രസിഡന്റ് ആർ.ബിജു പണയിലും സെക്രട്ടറി സന്തോഷ് ഇരവിപുരവും അറിയിച്ചു.