
തൃക്കടവൂർ: മതിലിൽ സോഷ്യൽ സർവീസ് ഓർഗനൈസേഷന്റെ ആസ്ഥാന മന്ദിരവും പി.രമണൻ സ്മാരക വായനശാലയും മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ഓർഗനൈസേഷന് വേണ്ടി സെക്രട്ടറി സെബാസ്റ്റ്യൻ ലോനപ്പൻ സ്പോൺസർ വസുമതി രമണനിൽ നിന്ന് പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ താക്കോൽ സ്വീകരിച്ചു. ഓർഗനൈസേഷൻ പ്രസിഡന്റ് കലേഷ്‌കുമാർ അദ്ധ്യക്ഷനായി. എൻ.കെ.പ്രേമചന്ദ്രൻ എം.പി, ഐ.എസ്.ആർ.ഒ എൻജിനിയർ ഡോ. സേതുനാഥ്, ഡിവിഷൻ കൗൺസിലർ ടെൽസ തോമസ്, സിനി ആർട്ടിസ്റ്റ് രാജേഷ് ശർമ്മ തുടങ്ങിയവർ ആശംസ അർപ്പിച്ചു. മുൻ പഞ്ചായത്ത് അംഗം ആശ ജോസ് സ്വാഗതവും സാജൻ നന്ദിയും രേഖപ്പെടുത്തി.