കൊല്ലം: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2025-26 വർഷത്തെ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സ്ഥാപനങ്ങളിലോ സർക്കാർ അംഗീകരിച്ച സ്ഥാപനങ്ങളിലോ എട്ടാം ക്ലാസ് മുതൽ പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഒക്ടോബർ 15ന് മുമ്പ് അപേക്ഷിക്കണം. ഫോൺ: 0474 2799845.