ചവറ : കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയത്തിൽ പരിശുദ്ധ ഉപഹാര മാതാവിന്റെ കൊൺഫ്രിയ തിരുനാൾ മഹോത്സവം നാളെ മുതൽ 28 വരെ നടക്കും.നാളെ രാവിലെ 7ന് ഇടവക വികാരി ഫാ. ജോസഫ് ഡാനിയേൽ പതാക ഉയർത്തുന്നതോടെ തിരുനാളിന് തുടക്കമാകും. തുടർന്ന് മോൺ. വിൻസന്റ് മച്ചാഡോയുടെ കാർമ്മികത്വത്തിൽ ദിവ്യബലി നടക്കും .19 മുതൽ 23 വരെ ദിവസവും രാവിലെ 6നും ഉച്ചയ്ക്ക് 12നും ദിവ്യബലി. വൈകുന്നേരം 4.30ന് ജപമാല, ലിറ്റിനി, ദിവ്യബലി, ദിവ്യകാരുണ്യ ആരാധന എന്നിവ ഉണ്ടായിരിക്കും.ഫാ. സൈജു സൈമൺ, ഫാ. മനോജ് ആന്റണി, ഫാ.പോൾ ആന്റണി, ഫാ. ജോസഫ് അംബ്രോസ്. ഫാ. ക്ലീറ്റസ്, ഫാ. ജോളി എബ്രഹാം, ഫാ. മാക്സ് വെൽ ജോസഫ്, ഫാ.അജയകുമാർ,ഫാ.ഡിക്സൺ ആന്റണി, ഫാ. സാജു വിൻസെന്റ് എന്നിവർ കർമ്മങ്ങൾക്ക് നേതൃത്വം നൽകും .

26ന് രാവിലെ 6.30ന് ലത്തോർ പ്രദക്ഷിണവും രാത്രി 7ന് ഭക്തിനിർഭരമായ കായൽ പ്രദക്ഷിണവും നടക്കും. 27ന് രാവിലെ 7ന് ഫാ. ബേണി വർഗീസിന്റെ കാർമികത്വത്തിൽ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടക്കും. 28ന് രാവിലെ 9.30ന് ബിഷപ്പ് ഡോ. സ്റ്റാൻലി റോമൻ മുഖ്യകാർമ്മികനായി പൊന്തിഫിക്കൽ ദിവ്യബലി അർപ്പിക്കും. വൈകുന്നേരം 4ന് ഫാ.ജോസഫ് ജോൺ കൃതജ്ഞതാബലിക്ക് നേതൃത്വം നൽകും. തുടർന്ന് കൊടിയിറക്കോടെ തിരുനാൾ സമാപിക്കും. ഭക്തജനങ്ങൾക്കുള്ള യാത്ര സൗകര്യങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടെ തിരുനാൾ ആഘോഷങ്ങൾക്കുള്ള എല്ലാം ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ടെന്ന് ഇടവക വികാരി ഫാ. ജോസഫ് ഡാനിയേൽ, തിരുനാൾ പ്രസിദേന്തി നെപ്പോളിയൻ ആന്റണി എന്നിവർ പറഞ്ഞു.