apply1

കൊല്ലം: മുരുന്തൽ സർവീസ് സഹകരണ ബാങ്ക് ക്ലിപ്ത‌ം നമ്പർ 1814 ന്റെ വാർഷികപൊതുയോഗത്തോടനുബന്ധിച്ച് ഏർപ്പെടുത്തി യ കൊച്ചുമുക്കട രാഘവൻപിള്ള മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡിന് അർഹമായ ബാങ്കിലെ എ ക്ലാസ് അംഗങ്ങളുടെ മക്കളിൽ നിന്ന് 2024-25 അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയവർക്കും ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ ഉന്നതവിജയം നേടിയവർക്കും അപേക്ഷിക്കാം. അർഹരായവർ ബന്ധപ്പെട്ട രേഖകൾ (സർട്ടിഫിക്കറ്റ് കോപ്പിയും, ഒരു ഫോട്ടോയും) സഹിതം അപേക്ഷകൾ 30ന് വൈകിട്ട് 4ന് മുമ്പായി ബാങ്ക് ഹെഡ് ഓഫീസിൽ എത്തിക്കണം.