
കൊല്ലം: ശാന്തിഗിരി ആശ്രമ സ്ഥാപക ഗുരു നവജ്യോതി ശ്രീ കരുണാകര ഗുരുവിന്റെ ജന്മശതാബ്‌ദി ആഘോഷങ്ങളോടനുബന്ധിച്ച് ശാന്തിഗിരി ആശ്രമത്തിന്റെ സാംസ്‌കാരിക വിഭാഗമായ ആർട്സ് ആൻഡ് കൾച്ചറർ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലുടനീളം നടത്തുന്ന പഠന ശിബിരത്തിന് കൊട്ടാരക്കര ബ്രാഞ്ച് ആശ്രമത്തിൽ തുടക്കമായി.
കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂർ ഏരിയകളിലെ പ്രവർത്തകർ പങ്കെടുത്തു. ആർട്സ് ആൻഡ് കൾച്ചറർ ഡിപ്പാർട്ട്മെന്റ് ഹെഡ് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വിയുടെ നേതൃത്വത്തിൽ നടന്ന പഠന ശിബിരത്തിൽ ജനനി പൂജ ജ്ഞാനതപസ്വിനി, ജനനി രേണുരൂപ ജ്ഞാനതപസ്വിനി, സ്വാമി ജഗത്‌രൂപൻ ജ്ഞാനതപസ്വി എന്നിവർ ക്ലാസുകൾ നയിച്ചു. ആർട്സ് ആൻഡ് കൾച്ചറർ ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ജനറൽ മാനേജർ എം.പി.പ്രമോദ് ആമുഖ പ്രഭാഷണം നടത്തി. കൊട്ടാരക്കര ആശ്രമം ഹെഡ് ജനനി നിത്യരൂപ ജ്ഞാനതപസ്വിനി, കൊട്ടാരക്കര ആശ്രമം ഇൻചാർജ് സ്വാമി നിത്യചൈതന്യൻ ജ്ഞാനതപസ്വി, ശാന്തിമഹിമ കോ ഓർഡിനേറ്റർ ബ്രഹ്മചാരി വി.സി.രാജേഷ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ ശാന്തിഗിരി ആശ്രമം ഉപദേശക സമിതി അംഗം (ഫിനാൻസ്) കെ.രമണൻ സ്വാഗതവും കൊട്ടാരക്കര മാതൃമണ്ഡലം അസി. ജനറൽ കൺവീനർ ഡോ. ശ്രീകുമാരി സെൻ നന്ദിയും പറഞ്ഞു.